Film News
ഷാരൂഖ് ഖാന്-ന്റെ മകളുടെ ഉദ്ദേശമെന്തെന്ന് തിരക്കി ആരാധകർ.. പുത്തൻ ഫാഷനിൽ താരപുത്രിയുടെ ചിത്രങ്ങൾ.

സോഷ്യൽ മീഡിയയിൽ ഇന്ന് സജ്ജീവമായ ചർച്ചാ വിഷയമാണ് ഷാരൂഖാന്റെ മകളായ സുഹാന ഖാൻ. അച്ഛന്റെ ചുവടുപിടിച്ച് മകൾ എന്ന് സിനിമയിലേക്കിറങ്ങും എന്ന ചോദ്യത്തിന് മകളുടെ പഠുത്തം കഴിയട്ടെ എന്നിട്ടാലോചിക്കാം എന്ന മട്ടിലാണ് ഷാരൂഖ്. എന്നാൽ മോഡലിങ്ങിലുള്ള തന്റെ താല്പര്യം ഒട്ടും മറച്ചുവയ്ക്കാതെ തന്നെ സുഹാന ഖാൻ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. മിക്കവയിലും അല്പവസ്ത്രധാരിയായി ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ പേരിൽ ഷാരുഖ് പലപ്പോഴും പഴി കേൾക്കാറുണ്ട്.
എന്നാൽ അതെല്ലാം തള്ളിക്കളഞ്ഞ് കിങ് ഖാൻ മകൾക്ക് ശക്തമായ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. കാഴ്ചയിൽ സുഹാന ഏറെക്കുറെ തന്റെ അച്ഛനെ പോലെ തന്നെയാണ്. തന്റെ ഇരു നിറത്തിന്റെ പേരിൽ പലപ്പോഴും അധിക്ഷേപങ്ങൾ കേൾക്കേണ്ടി വന്ന താരം അതിനെ തിരെയെല്ലാം ശക്തമായി പ്രതികരിക്കുകയും ചെയ്തു. എന്തു തന്നെയായാലും സുഹാനയുടെ സിനിമാ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് കിങ് ഖാന്റെ ആരാധകർ. അതുടനുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Film News
ഡിജിറ്റൽ സ്പേസിൽ മിന്നും താരങ്ങൾ ആയ 4 MOJ താരങ്ങൾ

`കഴിവ് ഒരിക്കലും പാഴായി പോകുന്നില്ല` സ്വപ്നങ്ങള്‍ പിന്തുടര്ന്ന് വിജയത്തിന്റെ പാതയിലൂടെ നിങ്ങള്‍ മുന്നേറുമ്പോള്‍ നിങ്ങളിലെ ഓരോ ചെറിയ കഴിവുകളും പ്രതിഭകളും സഹായകരമാവൂന്നു. മല്‍സരത്തിന്റെ ഈ ലോകത്ത് നിങ്ങള്‍ക്കുള്ള വ്യത്യസ്തമായ കഴിവുകളാണ് നിങ്ങളെ വേറിട്ടു നിര്‍ത്തുന്നതും മറ്റുള്ളവരുടെ ശ്രദ്ധ ആകര്ഷിപ്പിക്കുന്നതും.
ഫാഷന്‍ മുതല്‍, നൃത്തമോ, ഓഫ് ബീറ്റ് നര്‍മ്മമോ നിങ്ങളുടെ പ്രതിഭ ഇന്ന് ഏതാനും ക്ലിക്കുകള്‍ കൊണ്ട് ലോകം മുഴുവനും എത്തിക്കാം, നല്ലൊരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ. `മൊജ്` ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്ന് വരുന്ന ഒരു ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമാണ്. നിങ്ങളുടെ പ്രതിഭ ലോകത്തിലെ കോടിക്കണക്കിന് ആള്‍ക്കാരിലേക്ക് എത്തിക്കാന്‍ മികച്ച ഒരു മാധ്യമമാണ് `മൊജ്`. ഒരു ക്ലിക്ക് അല്ലെങ്കില്‍ ഒരു വീഡിയോ ചിലപ്പോള്‍ നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം.
നിങ്ങള്‍ക്ക് പ്രചോദനം നല്കാന് കഴിവും പരിശ്രമവും കൊണ്ട് സൗത്ത് ഇന്‍ഡസ്ട്രിയില്‍ തങ്ങളുടെ മുദ്ര പതിപ്പിച്ച 4 പേരുടെ വിജയത്തിലേക്കുള്ള യാത്രകളും വ്യക്തിപരമായ അനുഭവങ്ങളും വായിക്കാം
ആദ്യമായി അഖിൽ സി.ജെ ഞങ്ങളോട് പറഞ്ഞത്
ജനങ്ങൾക്ക് എന്നോടുള്ള സ്നേഹത്തിന്റെ തെളിവാണ് സമൂഹ മാധ്യമങ്ങളിൽ എന്നെ പിന്തുടരുന്നവരുടെ എണ്ണത്തിൽ ഉണ്ടായ വലിയ മാറ്റം. ഞാൻ നവമാധ്യമങ്ങളിൽ കണ്ടന്റ് ചെയ്യാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തിനടുത്ത് മാത്രമെ ആയിട്ടുള്ളു. ഇത് എനിക്ക് അമിതമായ സന്തോഷം നൽകി. തുടക്കത്തിൽ ഞാൻ മറ്റുള്ളവരെ പോലെ തന്നെ ലിപ് സിങ്ക് വീഡിയോസ് ആയിരുന്നു ചെയ്തത്. പക്ഷെ ഒരു ദിവസം എന്റെ ഒരു വീഡിയോ ശെരിക്കും ജനങ്ങൾക്ക് പ്രിയപ്പെട്ടതാവുകയുണ്ടായി. അവിടെ നിന്നാണ് എന്റെ വിജയത്തിന്റെ തുടക്കം. അത് ഇപ്പോളും നന്നായി തന്നെ നിലനിന്ന് പോകുന്നു. കൂടുതൽ വിജയങ്ങൾക്കായും, ജനങ്ങളുടെ കൂടുതൽ സ്നേഹത്തിനായും ഞാൻ കാത്തിരിക്കുന്നു.
View this post on Instagram
അടുത്ത ലിസ്റ്റ്റിൽ ഉള്ള വ്യക്തി അമൃത അമ്മൂസ് ആണ് ബോളിവുഡ് താരം ഐശ്വര്യ റായുടെ ലിപ് സിങ്ക് വീഡിയോസ് ചെയ്താണ് അമൃത അമ്മൂസ് വൈറലാകുന്നത് ഐശ്വര്യ റാിയുടെ രൂപ സാദൃശ്യം അമൃത അമ്മൂസിനെ പ്രേക്ഷകർക്ക് പരിചിതമാക്കിയത് അതിൽ പിന്നെ ഒട്ടനവധി ടി വി പ്രോഗ്രാം സിൽ ഗസ്റ്റ് ആയി ക്ഷണിക്കപ്പെട്ടിട്ടുണ്ട് ബിഗ് സ്ക്രീനിൽ നിന്നും ഒരുപാട് അവസരങ്ങൾ തേടി എത്തുന്നുമുണ്ട്
View this post on Instagram
അടുത്ത താരം ആമി അശോകൻ പറയുന്നത് – ‘ജനങ്ങൾക്ക് അവർ തിരിച്ചറിയാത്തതായുള്ള പല കഴിവുകളും ഉണ്ട്. എന്നാൽ MOJ app നിങ്ങളുടെ കഴിവുകളെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും പറ്റിയ ഒരു വേദിയാണ്. ഒറ്റ രാത്രി കൊണ്ട് ഒന്നും സംഭവിക്കില്ല. ഏത് വേദിയിലാണെങ്കിലും വളരാനായ് ആവശ്യം ക്ഷമയും കഴിവുമാണ്.
View this post on Instagram
അവസാനമായി ലിസ്റ്റില്‍ ഉള്ളത് നയന വാരിയത്ത് ആണ് എഞ്ചിനീയറിങ് ബിരുദധാരിയായ നയന തന്റെ ക്രിയേറ്റിവിറ്റി സ്കിൽ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രകടിപ്പിക്കാൻ തുടങ്ങിയത് ലിപ് സിങ്ക് വീഡിയോസ് ആണ് കൂടുതൽ ജന ശ്രദ്ധ ആകർഷിച്ചത് അതിൽ കൂടെ വലിയ ആരാധനവൃന്ദം നയനയ്ക്കുണ്ടായി.എല്ലാവരും ഉറ്റു നോക്കുന്ന ഒരു കണ്ടെന്റ് ക്രിയേറ്റര്‍ കൂടെ ആണ് നയന
View this post on Instagram
ഈ വിജയഗാഥകള്‍ തന്നെ ധാരാളം മതി ഒരു യുവ പ്രതിഭാശാലിക്ക് തന്റെ കഴിവ് `മോജ്` പോലെയുള്ള പ്ലാറ്റ്ഫോം ഉപയോഗിച്ച് ജനങ്ങളിലേക്ക് എത്തിക്കാനും അത് വഴി ക്രിയേറ്റീവ് ഇന്‍ഡസ്ട്രിയിലേക്കുള്ള അവസരങ്ങള്‍ ഉണ്ടാക്കാനും. ഇപ്പോള്‍ തന്നെ മോജ്ല്‍ ജോയിന്‍ ചെയ്യൂ, നിങ്ങളുടെ കഴിവുകള്‍ ലോകം കാണട്ടെ.
Film News
ഭാര്യക്കും മക്കൾക്കുമൊപ്പമാണ് താൻ.. കല്ല്യാണശേഷം ഇത്രയും ദിവസം വീട്ടിൽ നിന്നിട്ടില്ലെന്ന് ദുൽഖർ സൽമാൻ.!!

ഇക്കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ തന്റെ 34ാം പിറന്നാളാഘോഷിക്കുന്നത്. ഒട്ടേറെ താരങ്ങളും ആരാധകരും താരത്തിന് ആശംസയുമായി രംഗത്തെത്തിയിരുന്നു. ലോക് ഡൗൺ കാലമായതിനാൽ മിക്ക താരങ്ങളും ഇപ്പോൾ വീട്ടിലിരിപ്പാണ്. കല്യാണം കഴിഞ്ഞ് യാത്രയുമധികം നാൾ താൻ കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത് ആദ്യമായാണെന്നാണ് ദുൽഖറിന്റെ പക്ഷം.
2011 ഡിസംബറിലാണ് ദുൽഖറും അമാലുവും വിവാഹിതരാകുന്നത്. ഒരു ആർക്കിടെക്റ്റ് കൂടിയാണ് അമാൽ. 2017 മെയ് അഞ്ചാം തീയതി ഇരുവർക്കും മറിയം അമീറസൽമാൻ ജനിച്ചു. കുടുംബത്തിന്റെ പ്രിയപ്പെട്ടവളായി മറിയം മാറി. ചെന്നൈയിലെ അറിയപ്പെടുന്ന ബിസിനസ്സ് മാനായ സെയ്ദ് നിസാമുദ്ദീന്റെ മൂന്ന് മക്കളിൽ രണ്ടാമത്തെ മകളാണ് അമാൽ.
20 വയസുള്ളപ്പോഴായിരുന്നു 25 വയസുള്ള ദുൽഖറുമായി അമാലുവിന്റെ വിവാഹം. ദുൽഖറും അമാലും ഒരേ സ്കൂളിൽ പഠിച്ചവളായിരുന്നു അമാൽ. എന്നാൽ അഞ്ചുവർഷം ജൂനിയറായിരുന്നു എന്ന് മാത്രം. യുഎസിൽ നിന്നും ബിരുദം നേടിയ ശേഷം ചെന്നൈയിലെത്തിയ ശേഷമാണ് ഡിക്യു പ്രണയത്തിലാകുന്നത്. ഈയവസരത്തിൽ കല്യാണാലോചനകൾ വന്നു തുടങ്ങിയ ഡി ക്യുവിനോട് കൂട്ടുകാർ തന്നെയാണ് അമാലുവിന്റെ കാര്യം പറയുന്നത്. പിന്നീട് പലപ്പോഴും യാദ്യശ്ചികമായി അവർ കണ്ടുമുട്ടി. ഒടുക്കം ധൈര്യം സംഭരിച്ച് ദുൽഖർ അമാലിനെ ഒരു കോഫീ ഡേറ്റിനു ക്ഷണിക്കുകയും അവിടെ വെച്ച് പ്രണയം വെളിപ്പെടുത്തുകയുമായിരുന്നു. താരം പറയുന്നു. മകൾ മറിയവുമായി താരുടുക്കുന്നത് ഈ ലോക് ഡൗൺ സമയത്താണ് . കളിക്കാനും കഥപറയാനും കുളിപ്പിക്കാനുമൊക്കെ ഇപ്പോൾ അവൾ എന്നെ തിരക്കും. ഒരു പക്ഷേ എന്റെ പഴയ ഷെഡ്യൂൾ ആയിരുന്നെങ്കിൽ അവളുമായി ഒരു ബന്ധം വളർത്തിയെടുക്കാൻ വർഷങ്ങൾ വേണ്ടി വന്നേനെ . ദുൽഖർ പറയുന്നു.
Film News
അഭിനയിക്കുന്നെങ്കില്‍ അത് മലയാള സിനിമയിലെ ഉള്ളൂ.. വീണ്ടും തിരിച്ച് വരവിന് ഒരുങ്ങി നടി റോമ!!

പ്രത്വിരാജിനൊപ്പം അഭിനയിച്ച ആ രണ്ട് ചിത്രങ്ങൾ തനിക്ക് പ്രിയപ്പെട്ടവ.. സിനിമയിൽ നിന്ന് മാറിനിന്നതിനെ പറ്റി മനസ്സ് തുറന്ന് റോമ.
തെലുങ്കിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന് മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് റോമ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് ആയിരുന്നു ആദ്യ ചിത്രം. അതിന്റെ വൻ വിജയത്തിന് ശേഷം താരം മലയാളത്തിലെ മുൻ നിര നടിമാരുടെ പട്ടികയിലേക്കുയർന്നു. ചോക്ലേറ്റ്, ജൂലൈ നാല്, ലോലിപോപ്പ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ റോമയ്ക്ക് കഴിഞ്ഞു. എന്നാൽ അതിന് ശേഷം താരം ചിത്രങ്ങളിൽ നിന്നെല്ലാം പിൻവാങ്ങി അവധിയിലേക്ക് പോയി. ഈ സമയം താനിക്ക് അർഹിക്കുന്ന പ്രാധാന്യത്തോടെയുള്ള കഥാപാത്രങ്ങളൊന്നും കിട്ടിയിരുന്നില്ല. സ്ഥിരം ക്ലീഷേ റോളുകൾ മാത്രമാണ് തന്നെ തേടിയെത്തിയത്.
തനിക്ക് നൃത്തവും പാട്ടുമെല്ലാം ഇഷ്ടമാണ്. അതൊക്കെ എന്നും തന്റെ കൂടെയുണ്ടാവും. താരം പറഞ്ഞു. പ്രതി രാജിനൊപ്പം അഭിനയിച്ച ചോക്ലേറ്റ് ലോലിപോപ്പ് എന്നിവയാണ് തന്റെ ഇഷ്ട ചിത്രങ്ങൾ. താരമിപ്പോൾ വെള്ളേപ്പം എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇടക്കാലത്ത് റോമക്കെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിക്കപ്പെട്ടിരുന്നു. കൊലപാതകത്തിലും കള്ളക്കടത്തിലുമുൾപ്പെടെ താരത്തിന്റെ പേര് ഗോസിപ്പുകളിൽ നിറഞ്ഞു. എന്നാൽ എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരിയാണ് താനെന്നും അതിനാൽ വിവാദങ്ങൾ തനിക്കൊപ്പമെന്നും ഉണ്ടായിരിക്കുമെന്നും മറ്റുമാണ് താരത്തിന്റെ വാദം.
-
Photos6 months ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News6 months ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News6 months ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News6 months ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News6 months ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Photos6 months ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Film News6 months ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!
-
Film News6 months ago
സിനിമയില്‍ ഒന്നിച്ചില്ല.. അവര്‍ ജീവിതത്തില്‍ ഒന്നിക്കുന്നു..? തൃഷയും ചിമ്പുവും വിവാഹിതരാകുന്നു ?