Celebrity
അനുഗ്രഹീതൻ ആന്റണിയുടെ വിജയം ഉറ്റചങ്ങാതിയോടൊപ്പം, ദുൽഖറിനു മുന്നില്‍ വിതുമ്പി സണ്ണി വെയ്ൻ

സണ്ണി വെയ്ൻ നായകനായ പുതിയ ചിത്രം അനുഗ്രഹീതൻ ആന്റണിയുടെ വിജയം ഉറ്റ സുഹൃത്ത് ദുൽഖർ സൽമാനൊപ്പം ആഘോഷിച്ച് സണ്ണി വെയ്ൻ. പ്രത്യേകമായി തയാറാക്കിയ കേക്ക് മുറിച്ചാണ് സണ്ണി വെയ്നും ദുൽഖറും വിജയാഘോഷം നടത്തിയത്. ഉയർച്ചയിലും താഴ്ച്ചയിലും താങ്ങും തണലുമായി നിന്ന ദുൽഖറിനായി വികാരഭരിതമായ കുറിപ്പും സണ്ണി പങ്കുവച്ചു.‘എന്റെ കൂടെ എപ്പോഴും നിന്നതിന്. എന്റെ ഉയർച്ചകളിൽ എന്റെ താഴ്ചകളിൽ എന്റെ കൂടെ നിന്നതിന്.. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിർത്തിയതിന്…സ്നേഹം മാത്രം ആശാനേ…’–സണ്ണി വെയ്ൻ പറഞ്ഞു.
ശ്രീനാഥ് രാേജന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖറും സണ്ണി വെയ്നും അഭിനയരംഗത്തെത്തുന്നത്. സിനിമയിലെ ഇവരുടെ സൗഹൃദം പിന്നീട് ജീവിതത്തിലേയ്ക്കും വഴിമാറി.നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത അനുഗ്രഹീതൻ ആന്റണി തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ലക്ഷ്യ എന്റർടൈൻമെന്റിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിജയ് സേതുപതി ചിത്രം 96 ലൂടെ സുപരിചിതയായ ഗൗരി കിഷനാണ് നായിക. ദുൽഖർ സൽമാന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സണ്ണി വെയ്ൻ. ‘സെക്കൻഡ് ഷോ’ സിനിമയിലൂടെയാണ് ദുൽഖറും സണ്ണി വെയ്നും മലയാള സിനിമയിലേക്ക് എത്തുന്നത്. അന്നു തുടങ്ങിയ സൗഹൃദം ഇന്നും ഇരുവരും കാത്തുസൂക്ഷിക്കുന്നു.
Celebrity
അച്ഛനായ സന്തോഷം പങ്കുവച്ചുകൊണ്ട് മുൻ ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന്, ആശംസകളുമായി ആരാധകർ

കഴിഞ്ഞസീസണിലെ ബിഗ് ബോസിൽ മത്സരാർത്ഥി ആയിരുന്നു പ്രദീപ്. ‘ബിഗ് ബോസിലേക്ക് എത്തും മുൻപേ പരസ്പരം കണ്ടിഷ്ടമായതാണ് അനുപമയെ. എന്നെ ആ കുട്ടിക്ക് മനസിലാക്കാനും, അറിയാനും ബിഗ് ബോസ് ഷോയിലൂടെയാണ് സാധിച്ചതെന്ന്, പ്രദീപ് മുൻപ് ഞങ്ങളോട് വ്യക്തമാക്കിയിരുന്നു. 2020 ൽ ആണ് കരുനാഗപ്പളളി സ്വദേശിയും സോഫ്റ്റ് വെയർ എഞ്ചിനീയറുമായ അനുപമ രാമചന്ദ്രനെ പ്രദീപ് ജീവിതസഖിയാക്കിയത്. ഇപ്പോൾ പുതിയ അംഗം എത്തിയ സന്തോഷത്തിലാണ് കുടുംബം.
അച്ഛനായ സന്തോഷം പങ്കുവച്ചുകൊണ്ട് മുൻ ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന്. ആൺകുഞ്ഞിനാണ് അദ്ദേഹത്തിന്റെ ഭാര്യ അനുപമ രാമചന്ദ്രൻ ജന്മം നൽകിയത്. നിരവധി ആരാധകരും ബിഗ് ബോസ് താരങ്ങളും ആണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തുന്നത്. കഴിഞ്ഞ ലോക് ഡൗണ്‍ സമയത്തായിരുന്നു പ്രദീപിന്റെയും അനുപമയുടെയും വിവാഹം.
🥰😍
Posted by Pradeep Chandran on Saturday, 17 April 2021
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും, അഭിനയശൈലി കൊണ്ട് താരമായ പ്രദീപ് ബിഗ് ബോസ് ഷോയിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. സ്വന്തമായ കാഴ്ചപ്പാടുകളും,വ്യക്തിത്വവും കൊണ്ട് പ്രദീപ് ചന്ദ്രൻ ഏറെ ശ്രദ്ധിക്കപെടുകയുണ്ടായി. അൻപതു ദിവസങ്ങളോളം ബിഗ് ബോസിൽ നിന്ന ശേഷമാണു പ്രദീപ് ചന്ദ്രൻ പുറത്തായത്. ബിഗ് ബോസിന് ശേഷമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്
Celebrity
ഇസാഖിന്റെ രണ്ടാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കു വെച്ച് ചാക്കോച്ചനും പ്രിയയും

കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇസഹാക്ക് പിറന്നത്. ഇരുവരുടെയും ഇപ്പോഴത്തെ ജീവിതം ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ്. ചാക്കോച്ചന് മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടയ്ക്ക് പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ ഇസഹാക്കിന്റെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് അദ്ദേഹം.
Izahaak Boban Kunchacko
മകന് ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും പിറന്നാള്‍ ദിനത്തില്‍ എത്തിയ സുഹൃത്തുക്കള്‍ക്കും കുഞ്ചാക്കോ ബോബന് സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു. പിറന്നാള്‍ ദിനത്തിലെ കുഞ്ഞു താരമായ ഇസഹാക്കിന്റെ ചിത്രങ്ങളും നടന് പങ്കുവെച്ചു.ചിത്രങ്ങള്‍ ആരാധകരുടെ മനം കവര്‍ന്നു. തമിഴ് മലയാളം ചിത്രമായ ‘ഒറ്റ്’ ചിത്രീകരണത്തിലാണ് നടന്. അതിനായി പുതിയ ഹെയര്‍ സ്റ്റൈലിലാണ് നടനെ കാണാനായത്.
Celebrity
കള്ളക്കണ്ണനൊപ്പം വെണ്ണ കട്ടുതിന്നു രാധ പാറുക്കുട്ടി, വീഡിയോ ഏറ്റെടുത്തു സോഷ്യൽ മീഡിയ

ഉപ്പും മുളകിലെ പാറുകുട്ടിയെ ആരും മറന്നിട്ടില്ലല്ലോ ? സീരിയൽ നിർത്തിയിട്ട് മാസങ്ങൾ ആയെങ്കിലും പാറുകുട്ടിയും ആ സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ഇന്നും മലയാളിക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോൾ, വിഷു സ്പെഷ്യൽ വിഡിയോയാണ് പാറുക്കുട്ടിയുടെയും ആണിന്റെയും വീഡിയോ വൈറലായി മാറിയിരിക്കുന്നത്. ഈ വീഡിയോയിൽ അനിയനും ചേച്ചിക്കും ഒപ്പം രാധയുടെ വേഷമണിഞ്ഞാണ് പാറുക്കുട്ടി എത്തിയിരിക്കുന്നത്.
ഈ വിഷു സ്പെഷ്യൽ വിഡിയോയിൽ അനിയനും ചേച്ചിക്കും ഒപ്പം രാധയുടെ വേഷത്തിലാണ് പാറുക്കുട്ടി എത്തുന്നത്. കള്ളക്കണ്ണനായി ഒരുങ്ങി ഇരിക്കുന്ന അനിയനു വെണ്ണക്കലം കൊണ്ടു കൊടുക്കുന്ന പാറുകുട്ടിയാണ് ഈ വീഡിയോയിലെ താരം. വിഷുക്കണിയുടെ മുന്നിലാണ് ഇവരുടെ ഈ കളി.
ലോക്ക്ഡൗൺ കാലത്തെ പാറുകുട്ടിയുടെ വിശേഷങ്ങൾ പ്രേക്ഷകരിലെത്തിക്കാനായി അമ്മയാണ് പാറുകുട്ടിക്കായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. അച്ഛന്റെ പിറന്നാളിന് കേക്ക് ഉണ്ടാക്കുന്നതും ഷൂട്ടിംഗ് വിശേഷങ്ങളും ഒക്കെ ചാനലിലൂടെ പാറുക്കുട്ടി ഫാൻസ് കണ്ടിരുന്നു.
Celebrity
പതിവിൽനിന്നും വിപരീതമായി തനിച്ചുളള ചിത്രങ്ങൾ പങ്കുവെച്ചു നയൻസ്, വിക്കി എവിടെ എന്ന് ആരാധകർ

വിശേഷ ദിവസങ്ങളിൽ സാധാരണ വിഘ്നേഷ് ശിവനൊപ്പമുളള ചിത്രങ്ങളാണ് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായകയായ നയൻതാര പോസ്റ്റ് ചെയ്യാറുളളത്. മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് നയൻതാര എത്തിയതെങ്കിലും തിളങ്ങിയത് തെന്നിന്ത്യൻ സിനിമയിലാണ്. സമൂഹമാധ്യമങ്ങളിൽ താരം അത്ര സജീവമല്ലെങ്കിൽ പോലും നയൻസിന്റെ എല്ലാ ചിത്രങ്ങളും വിരളവരുണ്ട്.
വിഷുദിനത്തിലെ ചിത്രങ്ങളാണ് നയൻതാര ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. തലയിൽ മുല്ലപ്പൂം ചൂടി സെറ്റ് സാരിയുടുത്തുളള ചിത്രങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. എപ്പോഴും പോലെ ഇത്തവണയും സിംപിൾ മേക്കപ്പായിരുന്നു. കൊച്ചിയിലെ തന്റെ ഫ്ലാറ്റിലായിരുന്നു നയൻതാരയുടെ വിഷു ആഘോഷം.
അതേസമയം, പതിവിൽനിന്നും വിപരീതമായി തനിച്ചുളള ചിത്രങ്ങളാണ് നയൻതാര പോസ്റ്റ് ചെയ്തിരിക്കുന്നത്. വിശേഷ ദിവസങ്ങളിൽ സാധാരണ വിഘ്നേഷ് ശിവനൊപ്പമുളള ചിത്രങ്ങളാണ് നയൻതാര പോസ്റ്റ് ചെയ്യാറുളളത്. വിക്കി എവിടെ എന്നാണ് ഇപ്പോൾ ആരാധകർ തിരക്കുന്നതു. എന്നാൽ വിഘ്നേഷും നയൻസിനൊപ്പം കൊച്ചിയിലെത്തിയിട്ടുളളതായും ചില റിപ്പോർട്ടുകളുണ്ട്.
Celebrity
ആരാധകരുടെ ഇസക്കുട്ടന് ഇന്ന് രണ്ടാം പിറന്നാൾ, ആശംസകളുമായി താരങ്ങളും

പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. 2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്റെ ജനനം. ഇസുക്കുട്ടന്റെ ഫൊട്ടോകൾ ചാക്കോച്ചൻ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ഇന്ന് ഇസയുടെ രണ്ടാം പിറന്നാളാണ്. മകന്റെ മനോഹരമായൊരു ചിത്രമാണ് പ്രിയ പങ്കുവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനെ പോലെ തന്നെ നിറയെ ആരാധകരുണ്ട് മകൻ ഇസഹാക്ക് ബോബനും.
മകന് ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍. മകന് ജനിച്ച നിമിഷം മുതല്‍ അവന്റെ മാമോദീസാ ചടങ്ങ് ഉള്‍പ്പെടെ ഓരോ നിമിഷവും ചാക്കോച്ചന് പ്രേക്ഷകരുമായും പങ്കുവയ്ക്കുന്നുണ്ട്. ചാക്കോച്ചന്റെ ലോകം തന്നെ ഇസയ്ക്ക് ചുറ്റുമാണെന്ന് മുൻപൊരു അഭിമുഖത്തിൽ പ്രിയ തന്നെ പറഞ്ഞിട്ടുണ്ട്.
❤️
Posted by Priya Kunchacko on Thursday, 15 April 2021
-
Photos9 months ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News9 months ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News9 months ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News9 months ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News9 months ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Photos9 months ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Film News9 months ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!
-
Film News9 months ago
സിനിമയില്‍ ഒന്നിച്ചില്ല.. അവര്‍ ജീവിതത്തില്‍ ഒന്നിക്കുന്നു..? തൃഷയും ചിമ്പുവും വിവാഹിതരാകുന്നു ?