Connect with us

Celebrity

ആരാണ് കൂടെയുള്ള ചുള്ളൻ ലൗവറാണോ?, ശ്യാം, മറുപടിയുമായി ഗോപിക അനിൽ

Published

on

Gopika-Anil-Santhwanam-seri

മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. വാനമ്പാടി പരമ്പര അവസാനിച്ച സമയത്താണ് ചിപ്പി നായികയായി സാന്ത്വനം പരമ്പര എത്തുന്നത്. പരമ്പരയുടെ പ്രൊമോ എത്തിയപ്പോൾ മുതൽ തന്നെ മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. റേറ്റിങ്ങിൽ ഇപ്പൊ മുൻനിരയിൽ ആണ് സാന്ത്വനം പരമ്പര. ആയുര്‍വേദ ഡോക്ടറാണ് ഇപ്പോൾ അഞ്ജലിയായി സ്‌ക്രീനിൽ നിറയുന്ന ഗോപിക അനിൽ. അനുജത്തി കീര്‍ത്തന അനിൽ ബയോടെക് എഞ്ചിനീയറാണ്  . ഇരുവരും സീരിയൽ രംഗത്തും സോഷ്യൽമീഡിയയിലും സജീവമാണ്. അമ്മ മനസ്സിൻ്റെ കരുതലുമായി ഒരു ഏടത്തിയമ്മ അതാണ് ചിപ്പി അവതരിപ്പിക്കുന്നത്. രാജീവ് പരമേശ്വരൻ ആണ് നായകനായി എത്തുന്നത്. ഇവർക്കുപുറമെ നിരവധി സീനിയർ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നുണ്ട്. പരമ്പരയിൽ അഞ്ജലി ആയെത്തുന്ന താരമാണ് ഗോപിക അനിൽ.

മിനിസ്ക്രീനിൽ സജീവമായ ഗോപിക ബാലതാരമായിട്ടാണ് അഭിനയത്തിലേക്ക് എത്തുന്നത്. മോഹൻലാൽ സിനിമ ബാലേട്ടനിലൂടെ എത്തിയാണ് ഗോപിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. തങ്ങളുടെ അച്ഛനെ നാട്ടുകാരും അമ്മയും സുഹൃത്തുക്കളുമൊക്കെ വിളിക്കുന്നതുപോലെ മക്കളും ബാലേട്ടാ എന്ന് വിളിക്കുന്നത് സിനിമയിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു. സഹോദരി കീര്‍ത്തനയും ചിത്രത്തിൽ ഗോപികയ്ക്ക് ഒപ്പം വേഷം ഇട്ടിരുന്നു. കബനിയിലും സഹോദരിക്കൊപ്പമാണ് ഗോപിക എത്തിയത്.സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ ഗോപിക സാന്ത്വനം താരങ്ങൾക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ഉള്ള ചിത്രങ്ങൾ പങ്ക് വച്ചെത്തുക പതിവാണ്. അതിൽ നടൻ രാജീവ് പരമേശ്വരനും ശ്യാമിനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു ഒരിക്കൽ ഗോപിക എത്തിയിരുന്നു. അന്നും തന്റെ സഹോദരന്മാർ എന്ന ക്യാപ്‌ഷൻ ആണ് ഗോപിക നൽകിയത്.

Celebrity

മുക്തയ്ക്ക് പണികൊടുത്ത് കരീന കപൂര്‍; സംഭവം ഇങ്ങനെ..!!

Published

on

മുക്ത ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ മകളെ കുറിച്ച് നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. മകളെ എന്തൊക്കെ ജോലി ചെയ്യിപ്പിക്കാന്‍ ഉണ്ട് എന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത പറഞ്ഞത് ഇങ്ങനെ.. മകളെ ക്ലീനിങ് , കുക്കിംഗ് അടക്കം എല്ലാ ജോലിയും ചെയ്യിപ്പിക്കാറുണ്ട് , അവള്‍ മറ്റൊരിടത്ത് ചെന്ന്കയറേണ്ട ആളല്ലേ. എന്ന രീതിയിലായിരുന്നു നടി സംസാരിച്ചത്. നിരവധിയാളുകളാണ് മുക്തയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ഇപ്പോഴിതാ, ഈ പ്രശ്‌നം നിലനില്‍ക്കെ കരീന കപൂറിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.നമ്മുടെ സമൂഹത്തില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്ന് കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കണം, എങ്കിലെ വരും തലമുറയെങ്കിലും പുരുഷാധിപത്യം എന്നതില്‍ നിന്ന് മാറി ചിന്തിക്കുകയുള്ളു. തന്റെ മകന്റെ അടുത്തും സമത്വം എന്താണെന്നും എങ്ങനെയാണെന്നും പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കരീന പറയുന്നു. കുട്ടികള്‍ വളര്‍ന്നു വലുതാവുമ്പോള്‍ തന്റെ പിതാവ് മാത്രമല്ല മാതാവും ജോലി ചെയ്യുന്നുണ്ടെന്നും ഇരുവരും തുല്യരാണെന്നും അവര്‍ തിരിച്ചറിയണം. സമൂഹത്തില്‍ പുരുഷനും സ്ത്രീയും സമന്മാരാണെന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്കണമെന്നും കരീന കപൂര്‍ പറഞ്ഞു. ഇത് മുക്തയ്ക്കുള്ള മറുപടിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.

യാത്രക്കൊരുങ്ങി ഇറങ്ങുമ്പോൾ മൂത്തപുത്രനായ തൈമൂർ എവിടെ പോകുകയാണെന്നു ചോദിക്കുമെന്നും ഷൂട്ടിനു പോകുകയാണെന്ന് പറയും.’വീട്ടിൽ പുരുഷൻ മാത്രമല്ല സ്ത്രീയും കരിയറിന് പ്രാധാന്യം നൽകുന്നുണ്ടെന്നും ഒരുപോലെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും വീടുകളില്‍ നിന്നുതന്നെ കുട്ടികള്‍ പഠിക്കേണ്ടതുണ്ട്. താനും സെയ്ഫും ഒന്നിച്ചാണ് ഭക്ഷണം മേശപ്പുറത്തേയ്ക്ക് എടുത്തുവയ്ക്കാറുള്ളത്. സാമ്പത്തിക കാര്യങ്ങളും ഞങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. സ്ത്രീയും പുരുഷനും തുല്യരാണെന്ന് മക്കൾ തിരിച്ചറിയണം. അമ്മ അച്ഛനോളം തുല്യയാണെന്ന് അവർ മനസ്സിലാക്കണം’- കരീന കൂട്ടിച്ചേര്‍ത്തു. രണ്ടാമത് ഗര്‍ഭിണിയായിരുന്ന സമയത്തും ജോലിയില്‍ തുടര്‍ന്ന കരീന, ഗർഭം എന്നത് ഒരസുഖമല്ല, ഗർഭിണിയാണെന്നു കരുതി ചടഞ്ഞിരിക്കാന്‍ തന്നെ കിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. കുഞ്ഞിന് വേണ്ടി സമയം നല്‍കുന്നതോടൊപ്പം ജോലിക്ക് വേണ്ടിയും നിങ്ങള്‍ക്ക് വേണ്ടിയും സമയം കണ്ടെത്തണമെന്നും കരീന വ്യക്തമാക്കിയിരുന്നു. കൂടാതെ ജോലി ചെയ്യുന്ന അമ്മ എന്ന നിലയില്‍ ഏറെ അഭിമാനിക്കുന്നയാളാണ് താന്‍ എന്നും കരീന അന്ന് പറഞ്ഞിരുന്നു.

Continue Reading

Celebrity

വിവേകിന്റെ മരണം കൊവിഡ് വാക്‌സിന്‍ കാരണമല്ല; റിപ്പോര്‍ട്ട് പുറത്ത്; യഥാർത്ഥ കാരണം..??

Published

on

തമിഴ് നടന്‍ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചത് കൊവിഡ് വാക്സിന്‍ മൂലമല്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മരണത്തിന് കൊവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഇമ്യൂണൈസേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അന്ത്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിന്‍ സുരക്ഷിതമാണെന്നും, ആശങ്ക വേണ്ടെന്നും ഇമ്യൂണൈസേഷന്‍ വകുപ്പ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 16 നാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പിറ്റേന്ന് അദ്ദേഹം മരണമടയുകയും ചെയ്തിരുന്നു.

ഏപ്രില്‍ 15 നാണ് താരം കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതാണ് വിവേകിന്റെ മരണകാരണമെന്ന് ആരോപിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരണം ഉണ്ടായിരുന്നു. സംഭവത്തില്‍ വിഴുപുരം സ്വദേശിയായ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഹര്‍ജി സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ വിവേക് 2009 ല്‍ പത്മശ്രീയും നേടി. പ്രമുഖതാരചിത്രങ്ങളില്‍ സഹതാരമായി തിളങ്ങിയിട്ടുള്ള താരം നായകവേഷത്തിലും എത്തിയിട്ടുണ്ട്. പിന്നണി ഗായകനെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. കമല്‍ഹാസന്റെ ഇന്ത്യന്‍-2 ആണ് വരാനിരിക്കുന്ന ചിത്രം.ബിഗള്‍, ധാരാള, പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകള്‍. തമിഴ്നാട്ടിലെ വനവത് കരണപദ്ധതികളിലടക്കം സജീവ പങ്കാളിയായിരുന്നു. തൂത്തുക്കുടി ജില്ലയിലെ കോവില്‍പട്ടിയില്‍ ജനിച്ച വിവേക് 1980 കളിലാണ് സിനിമാ രംഗത്തേക്കെത്തിയത്.

Vivek At The Ezhumin Press Meet

സംവിധായകന്‍ കെ ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തുമായാണ് സിനിമാ ജീവിതം ആരംഭിച്ചത്. തമിഴ്നാട്ടിലെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലാണ് വിവേക് കോ.വാ.ക്സി.ൻ സ്വീകരിക്കാനെത്തിയത്. ശേഷം അദ്ദേഹം കൂടുതൽപ്പേർ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടു വരണമെന്നും ആഹ്വനം ചെയ്തു. 59 കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് വിവേക് പറഞ്ഞിരുന്നു. “പൊതുവിടങ്ങളിൽ നമ്മൾ സുരക്ഷിതരായിരിക്കാൻ മാസ്ക് ധരിക്കുകയും, കൈകൾ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക അത്യന്താപേക്ഷിതമാണ്. അതേസമയം ആരോഗ്യപരമായി സുരക്ഷിതരാവാൻ വേണ്ടിയാണ് വാക്സിൻ. നിങ്ങൾ സിദ്ധ, ആയുർവേദ മരുന്നുകൾ, വൈറ്റമിൻ സി, സിങ്ക് ടാബ്ലെറ്റുകളും മറ്റും കഴിക്കുന്നുണ്ടാവും. അതെല്ലാം നല്ലതു തന്നെ. എന്നാൽ നമ്മുടെയെല്ലാം ജീവൻ രക്ഷിക്കാൻ കഴിയുന്നത് വാക്സിൻ കൊണ്ട് മാത്രമാണ്. വാക്സിൻ എടുത്തവർക്കു കോവിഡ് വരില്ലേ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, അതങ്ങനെയല്ല. കോവിഡ് വന്നാലും നിങ്ങളുടെ ജീവൻ ഹ.നി.ക്ക.പ്പെടില്ല,” വിവേക് പറഞ്ഞതിങ്ങനെ.

Continue Reading

Celebrity

‘ഇവരൊക്കെ ഇവിടെ ഉള്ളത് കൊണ്ടാവും നമ്മുടെ നാട് നന്മ വറ്റാതെ ഇങ്ങിനെ നിൽക്കുന്നത്’; ഹൃദയം, തൊട്ട് അനീഷ് രവിയുടെ കുറിപ്പ്..!!

Published

on

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനീഷ് രവി. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപ്പോലെ തിളങ്ങിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കാര്യം നിസാരം എന്ന പരിപാടിയിലൂടെ നിരവധി ആരാധകരെയാണ് താരത്തിന് സമ്പാദിയ്ക്കുവാൻ സാധിച്ചത്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ഇന്നിപ്പോൾ താരം തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച ഒരു കുറിപ്പാണു വൈറൽ ആയിരിക്കുന്നത്. ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ സത്യസന്ധതയെ കുറിച്ചാണ് താരം കുറിപ്പിൽ പറയുന്നത്. “”നല്ല കാഴ്ച “ഇടയ്ക്കിടയ്ക്ക് എന്റെ കണ്ണുകൾ “പണിമുടക്കാറുണ്ട് ” കണ്ണിന് ഒരല്പ്പം വിശ്രമം വേണമെന്ന് ഡോക്ടർ. ആയിക്കോട്ടെ എന്ന് ഞാനും. കഴിഞ്ഞ 6 ദിവസമായി വീട്ടിൽ തന്നെ (ഫ്ലാറ്റിൽ ). ഇന്നലെ വൈകുന്നേരം ഒന്ന് പുറത്തിറങ്ങാമെന്നു കരുതി. അടുത്ത കട വരെ പോയി പാല് വാങ്ങാം. ഒരു ചെറിയ തുണി സഞ്ചിയുമെടുത്തു പുറത്തിറങ്ങി.

ഗേറ്റിന് സമീപമെത്തിയപ്പോ സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു. സാറെ ഈ നമ്പറിലേക്കൊന്നു വിളിയ്ക്കുമോ ..? ഒരു ഫോൺ എനിയ്ക്കു നേരെ നീട്ടി. അപ്പോഴേയ്ക്കും മറുതലയ്ക്കൽ നിന്നും. കണ്ണാ നീ ..ഇതെവിടെയാണ് …? ഒരമ്മയുടെ ശബ്ദം. നിയ്ക്കൊന്നും മനസിലായില്ല. സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു. സർ ഒന്ന് സംസാരിയ്ക്കുമോ ..? ഈ ഫോൺ, ഇവിടെ ഗേറ്റ് ന് മുന്നിൽ റോഡിൽ കിടന്നു കിട്ടിയതാ. അവർക്കു തിരികെ കൊടുക്കാൻ ഞാൻ അങ്ങോട്ട് വിളിക്കുകയായിരിന്നു. നേരെത്തെ ഈ ഫോണിൽ വിളിച്ച ആളോടും ഞാൻ പറഞ്ഞു. ഫോൺ എന്റെ കയ്യിലുണ്ടെന്നു. പക്ഷെ ഇത് വരെയും ആരും വന്നില്ല. സാർ ഒന്ന് സംസാരിയ്ക്കുമോ …! ഞാൻ ആ അമ്മയോട് കാര്യം പറഞ്ഞു. അഡ്രസ് പറഞ്ഞു കൊടുത്തു. കണ്ണന്റെ അച്ഛനോടും സംസാരിച്ചു. ഞങ്ങൾ ഉടൻ വരാം സർ. എന്റെ മോന്റെ ഫോൺ എങ്ങിനെയോ നഷ്ടപ്പെട്ടതാ. ജോലി അന്വേഷിച്ചിറങ്ങിയതാ. ഒരുപാടു നന്ദിയുണ്ട്. ഞങ്ങൾ ഉടൻ വരാം. ഫോൺ സെക്യൂരിറ്റി ചേട്ടനെ തിരികെ ഏല്പിച്ചു പാലു വാങ്ങാനായി ഞാൻ നടന്നു.. അപ്പോഴേയ്ക്കും മറ്റൊരു ഫോൺ ശബ്ദം. ശബ്ദം കേട്ട ഭാഗത്തേയ്ക്ക് എന്റെ കണ്ണുകൾ പരതി നടന്നു.

സെക്യൂരിറ്റി ചേട്ടൻ തന്റെ പോക്കറ്റിൽ നിന്നും പൊട്ടി പൊളിഞ്ഞ തന്റെ കുഞ്ഞു ഫോൺ എടുത്തു ആരോടോ സംസാരിയ്ക്കുന്നു അതെ … വിജയനാണ് …! അപ്പോഴും മറു കയ്യിൽ തനിയ്ക്ക് കിട്ടിയ വില കൂടിയ ഫോൺ അവകാശിയ്ക്കായ് ഭദ്രമായി ചേർത്ത് പിടിച്ചു അഭിമാനത്തോടെ ആ മനുഷ്യൻ അങ്ങനെ നിൽക്കുകയാണ്. ആ നിഷ്കളങ്കനായ മനുഷ്യനെ ഒരുപാടു സ്നേഹത്തോടെ വീണ്ടും ഞാൻ നോക്കി നിന്നു അറിയാതെ എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എന്ത് പറ്റി സാർ. ഒന്നുമില്ല. ഞാൻ വിജയൻ ചേട്ടന്റെ ഒരു ഫോട്ടോ എടുത്തോട്ടെ അദ്ദേഹം അത്ഭുതം കൂറി. ഇവരൊക്കെ ഇവിടെ ഉള്ളത് കൊണ്ടാവും നമ്മുടെ നാട് നന്മ വറ്റാതെ ഇങ്ങിനെ നിൽക്കുന്നെ. വിജയൻ ചേട്ടന് ഒരു സല്യൂട്ട് ..” ഇങ്ങനെയായിരുന്നു അനീഷിന്റെ കുറിപ്പ്. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് കുറിപ്പിന് താഴെയായി എത്തിയിരിക്കുന്നത്.

Continue Reading

Celebrity

അവസാനം വെളിപ്പെടുത്തൽ; അദ്ദേഹവുമായുള്ള ഡേറ്റിങ്ങിൽ കൂടി എല്ലാം നശിച്ചു; സണ്ണി ലിയോൺ തുറന്ന് പറയുന്നു..!!

Published

on

ലോകത്തിൽ പ്രേത്യേകിച്ച് ഇന്ത്യയിൽ ഒട്ടേറെ ആളുകൾ ഒരുകാലത്തിൽ സ്വകാര്യമായി എങ്കിലും ആരാധിച്ചിരുന്നയാൾ ആണ് സണ്ണി ലീയോൺ. ഒരിക്കൽ കേരളത്തിൽ ഒരു ഉൽഘാടനത്തിന് എത്തിയപ്പോൾ ഉണ്ടായ ജനസാഗരം കണ്ട് മലയാളത്തിലെ സൂപ്പർ സിനിമ താരങ്ങൾ വരെ ഞെട്ടിയതാണ്. ആദ്യ കാലങ്ങളിൽ നീ..ല ചിത്ര നായിക ആയിരുന്നു എങ്കിൽ ഇന്ന് ബോളിവുഡ് സിനിമകളിലെ സൂപ്പർ ഹിറ്റ് നായികയാണ് സണ്ണി. മലയാളികൾ സണ്ണി ചേച്ചി എന്നാണ് താരത്തിന്റെ സ്നേഹത്തോടെ വിളിക്കുന്നത്. ജിസം റ്റു എന്ന ചിത്രത്തിൽ കൂടി ആയിരുന്നു താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. കൈവെച്ച മേഖലകൾ എല്ലാം വിജയം ആക്കിയ ആൾ ആണ് സണ്ണി.  ഇപ്പോൾ അഭിനയത്തിൽ നിന്നും തന്റെ ചുറുചുറുക്ക് മറ്റൊരു മേഖലയിലേക്ക് കൂടി മാറ്റിയിരിക്കുകയാണ് താരം.

ഇപ്പോൾ താരം ആമസോൺ പ്രൈമിൽ സ്റ്റാൻഡ് ആപ്പ് കോമഡിയിൽ ചെയ്യാൻ എത്തിയിരിക്കുകയാണ് താരം. ഒറ്റ ഷോ കൊണ്ട് തന്നെ ആളുകളുടെ മനസുകൾ കീഴടക്കിയ സണ്ണി തന്റെ പഴയ ഓർമ്മകൾ പങ്കുവെക്കുകയാണ്. അത്തരത്തിൽ ഉള്ള സംഭവങ്ങൾക്ക് ഇടയിൽ ആണ് താരം തന്റെ പഴയ കാമുകനെ കുറിച്ചും അയാൾക്ക് ഒപ്പം ഒപ്പം ഉള്ള ഡേറ്റിങ്ങിനെ കുറിച്ചും താരം പറയുന്നത്. സ്റ്റാൻഡ് ആപ്പ് കൊമേഡിയൻ ആയിരുന്ന റസൽ പീറ്റേഴ്‌സൺ ആയിരുന്നു താരത്തിന്റെ കാമുകൻ. റസലും താനും വർഷങ്ങൾ ആയി സുഹൃത്തുക്കൾ ആയിരുന്നു. എന്നാൽ ഒരു കാലം കഴിഞ്ഞതോടെ ഞങ്ങൾ സൗഹൃദത്തിൽ ഡേറ്റിങ്ങിലേക്ക് മാറുന്നത്. എന്തിനായിരുന്നു ഞങ്ങൾ ഡേറ്റിങ് ചെയ്തത്..? അതായിരുന്നു ഞങ്ങൾ ജീവിതത്തിൽ എടുത്ത ഏറ്റവും മോശം തീരുമാനം.

ആ ഡേറ്റിങ് ദിനങ്ങൾ ഓർത്ത് ഞാൻ ഇന്നും ദുഖിക്കുന്നു. അയാളുമായി ഡേറ്റിങ് ചെയ്തില്ലായിരുന്നു എങ്കിൽ ഇന്നും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. അതേസമയം തങ്ങളുടെ പ്രണയ ബന്ധം തകർന്ന ശേഷം പലപ്പോഴും തന്റെ കോമഡികളിൽ സണ്ണിയുടെ പേര് റസൽ പരാമർശിച്ചത് താൻ അറിഞ്ഞിരുന്നുവെന്നും സണ്ണി പറയുന്നു. ലോകത്തിലെ പ്രശസ്തരായ സ്റ്റാന്റ് അപ്പ് കൊമേഡിയന്മാരിൽ ഒരാളാണ് റസൽ. എന്നാൽ താൻ സണ്ണിയോടൊപ്പം പങ്കിട്ട സമയം വളരെ മനോഹരമായിരുന്നുവെന്നും സണ്ണി ശരിക്കുമൊരു സ്വീറ്റ് ഹാർട്ട് ആണെന്നുമായിരുന്നു റസൽ പരസ്യമായി സണ്ണിയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

Sunny Leone

Sunny Leone

നേരത്തെ ഇന്ത്യൻ സിനിമയിലെ സൂപ്പർ നായിക ഐശ്വര്യ റായ് ബച്ചനെക്കുറിച്ച് നടത്തിയ സ്ത്രീ വി.രു.ദ്ധ പരാമർശത്തിന്റെ പേരിൽ വിവാദത്തിൽ ചെന്നുപെട്ട താരമാണ് റസൽ പീറ്റേഴ്സ്. എന്തായാലും അന്നത്തെ പ്രണയം തകർന്നുവെങ്കിലും സണ്ണി തന്റെ ജീവിത പങ്കാളിയെ കണ്ടെത്തുകയായിരുന്നു. ഡാനിയൽ വെബ്ബർ ആണ് സണ്ണിയുടെ ഭർത്താവ്. ഇരുവരും നീണ്ടനാൾ പ്രണയിച്ച ശേഷം 2011 ലാണ് വിവാഹിതരായത്.

Continue Reading

Celebrity

മരത്തിനെ വിവാഹം കഴിക്കാൻ ഒരുങ്ങി നയൻതാര; രണ്ടാം വിവാഹം ആയിരിക്കും വിഗ്നേഷുമായി; കാരണം ഇതാണ്..!!

Published

on

നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനുമായി ഏറെ കാലങ്ങൾ ആയി പ്രണയത്തിലും ഡേറ്റിങ്ങിലും ആണെങ്കിൽ കൂടിയും നിരവധി കാരണം കൊണ്ട് ഇരുവരും ഇതുവരെയും വിവാഹം കഴിച്ചട്ടില്ല.മലയാളത്തിൽ മനസ്സിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായിക ആയി അരങ്ങേറിയ നയൻ‌താര ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ്. പുത്തൻ റിപ്പോർട്ട് പ്രകാരം തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഹിന്ദു മതം സ്വീകരിച്ച നയൻ‌താര ഇപ്പോൾ വിവാഹത്തിൽ ദോഷങ്ങൾ ഉള്ളതുകൊണ്ട് ആദ്യം വിവാഹം കഴിക്കുന്നത് മരത്തിൽ ആയിരിക്കും എന്നും തുടർന്ന് ആയിരിക്കും വിഗ്നേഷ് ശിവനെ വിവാഹം കഴിക്കുക എന്നുള്ളതുമാണ്.

എന്നാൽ ഈ കാര്യത്തിൽ ഓദ്യോഗിക സ്ഥിരീകണം ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ഈ വര്ഷം ആദ്യം ഇരുവരും വിവാഹം കഴിക്കും എന്നായിരുന്നു റിപോർട്ടുകൾ. എന്നാൽ വിവാഹത്തിന് മുന്നേ മരത്തിന് വരണമാല്യം അണിയിക്കും താരം. നയൻതാരയുടെ ജാതകത്തിൽ വിവാഹ യോഗത്തിൽ ഉള്ള ദോഷങ്ങൾ മാറ്റാൻ ആണ് മരത്തിൽ വിവാഹം കഴിക്കുന്നത്. നയൻ‌താര ക്രിസ്ത്യൻ ആയിരുന്നു എങ്കിൽ കൂടിയും തുടർന്ന് ഹിന്ദു മതം സ്വീകരിക്കുക ആയിരുന്നു. ഇപ്പോൾ ഹിന്ദു മതത്തിലും ജ്യോതിഷത്തിലും അമിതമായ വിശ്വാസം താരത്തിന് ഉണ്ടെന്നു ആണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വിവാഹം കഴിക്കുന്നതിന് മുന്നേ നയൻതാരയും വിഗ്നേഷ് ശിവനും നിരവധി ക്ഷേത്രങ്ങളിൽ ആണ് ദർശനം നടത്തിയത്. ഇരുവരും തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

കൂടാതെ ഷിർദി ഷായി ക്ഷേത്രം , മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രം , മറ്റൊരു പുരാതന ക്ഷേത്രം കർണ്ണാടകയിൽ ഉള്ളത് എന്നിവ ആയിരുന്നു. തിരുമലയിൽ വെച്ച് ഇരുവരും വിവാഹം കഴിക്കും എന്നും കൂടാതെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് വിവാഹ ആഘോഷം നടത്തും എന്നും അറിയുന്നു. 2015 ല്‍ പുറത്തിറങ്ങിയ ‘നാനും റൗഡി നാന്‍ താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇവര്‍ പ്രണയത്തിലാകുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് നയന്‍താരയ്ക്ക് ഒപ്പമുളള ഒരു ചിത്രവും ‘വിരലോട് ഉയിര്‍ കൂട കോര്‍ത്തു’ എന്ന അടിക്കുറിപ്പും വളരെ ശ്രദ്ധനേടിയിരുന്നു. നേരത്തെ തമിഴ് അഭിമുഖത്തിനിടയിലും നയന്‍താരയുമായുളള വിവാഹത്തി​​നെക്കുറിച്ച് വിഘ്നേഷ് പറഞ്ഞിരുന്നു. ‘ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാന്‍. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോള്‍ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം’.

Continue Reading

Most Popular

Celebrity9 hours ago

മുക്തയ്ക്ക് പണികൊടുത്ത് കരീന കപൂര്‍; സംഭവം ഇങ്ങനെ..!!

മുക്ത ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ മകളെ കുറിച്ച് നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. മകളെ എന്തൊക്കെ ജോലി ചെയ്യിപ്പിക്കാന്‍ ഉണ്ട് എന്ന...

Celebrity16 hours ago

വിവേകിന്റെ മരണം കൊവിഡ് വാക്‌സിന്‍ കാരണമല്ല; റിപ്പോര്‍ട്ട് പുറത്ത്; യഥാർത്ഥ കാരണം..??

തമിഴ് നടന്‍ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചത് കൊവിഡ് വാക്സിന്‍ മൂലമല്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മരണത്തിന് കൊവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ...

Celebrity16 hours ago

‘ഇവരൊക്കെ ഇവിടെ ഉള്ളത് കൊണ്ടാവും നമ്മുടെ നാട് നന്മ വറ്റാതെ ഇങ്ങിനെ നിൽക്കുന്നത്’; ഹൃദയം, തൊട്ട് അനീഷ് രവിയുടെ കുറിപ്പ്..!!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനീഷ് രവി. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപ്പോലെ തിളങ്ങിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കാര്യം നിസാരം...

Celebrity17 hours ago

അവസാനം വെളിപ്പെടുത്തൽ; അദ്ദേഹവുമായുള്ള ഡേറ്റിങ്ങിൽ കൂടി എല്ലാം നശിച്ചു; സണ്ണി ലിയോൺ തുറന്ന് പറയുന്നു..!!

ലോകത്തിൽ പ്രേത്യേകിച്ച് ഇന്ത്യയിൽ ഒട്ടേറെ ആളുകൾ ഒരുകാലത്തിൽ സ്വകാര്യമായി എങ്കിലും ആരാധിച്ചിരുന്നയാൾ ആണ് സണ്ണി ലീയോൺ. ഒരിക്കൽ കേരളത്തിൽ ഒരു ഉൽഘാടനത്തിന് എത്തിയപ്പോൾ ഉണ്ടായ ജനസാഗരം കണ്ട്...

Celebrity17 hours ago

മരത്തിനെ വിവാഹം കഴിക്കാൻ ഒരുങ്ങി നയൻതാര; രണ്ടാം വിവാഹം ആയിരിക്കും വിഗ്നേഷുമായി; കാരണം ഇതാണ്..!!

നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനുമായി ഏറെ കാലങ്ങൾ ആയി പ്രണയത്തിലും ഡേറ്റിങ്ങിലും ആണെങ്കിൽ കൂടിയും നിരവധി കാരണം കൊണ്ട് ഇരുവരും ഇതുവരെയും വിവാഹം കഴിച്ചട്ടില്ല.മലയാളത്തിൽ മനസ്സിനക്കരെ എന്ന...

Celebrity20 hours ago

വീണ്ടും അഭിനയിക്കാന്‍ പറയുന്നത് അവരാണ്; ആ ചെയ്തത് ശരിയായില്ല; തിരിച്ചുവരവിനൊരുങ്ങി മാതു; സംഭവം ഇങ്ങനെ..!!

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു മാതു. 90 കാളിൽ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഈ ചെന്നൈക്കാരി കന്നഡ സിനിമകളിലൂടെയാണ് അഭിനയ ലോകത്തേയ്ക്ക് എത്തിയത്. തുടർന്ന് തെലുങ്ക്, തമിഴ്...

Celebrity20 hours ago

അവര്‍ പിരിഞ്ഞില്ലേ, പിന്നെ സിഐഡി മൂസയുടെ രണ്ടാംഭാഗം എങ്ങനെ നടക്കും : ജോണി ആന്റണി തുറന്ന് പറയുന്നു..!!

സൂപ്പര്‍ഹിറ്റ് കോമഡി ചിത്രമായിരുന്നു സിഐഡി മൂസ. ഡിറ്റക്ടീവ് വേഷത്തില്‍ ദിലീപും നായികയായി ഭാവനയും തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു അത്. ഫുള്‍ എന്റര്‍ടെയ്‌നറായി ഒരുക്കിയ ഈ ചിത്രം ഇപ്പോഴും...

Celebrity21 hours ago

ഒടിടി റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രങ്ങൾ വിലക്കണം; എന്നാൽ പിന്തുണ നൽകി ദിലീപ് രംഗത്ത്; സംഭവം ഇങ്ങനെ..!!

മോഹൻലാൽ – മമ്മൂട്ടി ആരാധകർ കഴിഞ്ഞാൽ സോഷ്യൽ മീഡിയ വഴി പലപ്പോഴും ഏറ്റുമുട്ടുന്നത് ദിലീപ് – പൃഥ്വിരാജ് ആരാധകർ ആണ്. എന്നാൽ ഇപ്പോൾ പ്രിത്വിരാജിന്റെ ചിത്രങ്ങൾ വിലക്കണം...

Celebrity1 day ago

നയന്‍താര വരണമാല്യം ചാര്‍ത്തുക വിഘ്‌നേഷ് ശിവനെയല്ല; കാരണം ഇതാണ്..!!

നയന്‍താര-വിഘ്‌നേഷ് ശിവന്‍ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പ്രണയത്തെ കുറിച്ച് ഇരുവരും തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. ഉടനെ വിവാഹമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷ്-നയന്‍താര പ്രണയത്തെ ആരാധകര്‍...

Celebrity1 day ago

അട്ടര്‍ വേസ്റ്റുകളായ ഭര്‍ത്താക്കന്മാരെ വീണ്ടും കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ; ഇന്നത്തെ ചിന്താവിഷയം സിനിമയെ വിമർശിച്ചു യുവതി ; സംഭവം ഇങ്ങനെ..!!

മലയാള സിനിമയില്‍ വ്യത്യസ്തമായ ഒരുപിടി കുടുംബ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയെ കുറിച്ച്‌ ഒരു...

Trending