Photos
എന്റെ സുന്ദരിക്കുട്ടി എന്ന് ഐഷു, സായി ഐഷു ഇഷ്ടo എന്ന് ആരാധകർ

മനോഹരമായ പുഞ്ചിരികൊണ്ടും നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് താരമാണ് സായ് പല്ലവി. ലോക്ക്ഡൌൺ കാലത്ത് താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ സായ് പല്ലവി നേരെ തിരിച്ചാണ്.
ഇടയ്ക്ക് വന്ന് വിശേഷങ്ങൾ പങ്കിട്ടുപോവുമെങ്കിലും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല താരം. അതുകൊണ്ടുതന്നെ സായ് പല്ലവിയുടെ ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഏറെ നാളുകൾക്ക് ശേഷം തന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സായ് പല്ലവി. ‘ലവ്’ സ്റ്റോറി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായെടുത്ത ചിത്രങ്ങളാണിവ.
ആകാശനീല നിറത്തിലുള്ള സാരിയിലാണ് ചിത്രത്തിൽ സായ് പല്ലവി പ്രത്യക്ഷപ്പെടുന്നത്. എന്റെ സുന്ദരിക്കുട്ടി എന്നാണ് ഐശ്വര്യ ലക്ഷ്മി ചിത്രത്തിന് താഴെ കമന്റ് നൽകിയിരിക്കുന്നത്. സിനിമ മേഖലയിലെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ് സായ് പല്ലവിയും ഐശ്വര്യ ലക്ഷ്മിയും.
Photos
പുതിയ ഫാഷൻ തരംഗം പ്രേക്ഷകർക്ക് സമ്മാനിച്ചു അന്ന ബെൻ, ഏറ്റെടുത്തു ആരാധകരും

കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളായി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അന്ന ബെന്‍. പ്രശസ്ത തിരക്കാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. ഷെയിന്‍ നിഗത്തിനൊപ്പമായിരുന്നു അന്നയുടെ അരങ്ങേറ്റം. ചിത്രത്തിലെ ബേബിമോള്‍ എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുമ്പളങ്ങിക്ക് പിന്നാലെ ഹെലന്, കപ്പേള തുടങ്ങിയ സിനിമകളും അന്നയുടെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ തുടര്‍ച്ചയായി മൂന്ന് വിജയ ചിത്രങ്ങളാണ് നടിക്ക് ലഭിച്ചത്.
അതേസമയം സിനിമാ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് അന്ന ബെന്‍. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമൊക്കെ നടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോൾ, അങ്ങനെ കുറച്ചു ഫോട്ടോസുകളാണ് ട്രെൻഡിങ് ആയിരിക്കുന്നത്. തരാം ഉപയോഗിച്ചിരിക്കുന്ന സ്റ്റൈൽ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകരും.
Photos
മഴയും കൃഷ്ണനും പിന്നെ ഞാനും, വൈറലായി ഉമാ നായരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

മലയാള മിനിസ്ക്രീൻ പ്രേക്ഷകാരുടെ ഇഷ്ടപാരമ്പരയായിരുന്നു ഏഷ്യാനെറ്റ് സംഭരക്ഷണം ചെയ്ത പരമ്പര വാനമ്പാടി. അതിലെ കഥാപാത്രങ്ങളോടു പ്രേക്ഷകര്‍ക്ക് ഒരുപ്രത്യേക ഇഷ്ടമാണ്. അതിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ് ഉമാ നായർ. വാനമ്പാടിയിലെ നിര്‍മ്മലേടത്തി എന്ന് പറഞ്ഞാലണ് ഉമയെ മിക്ക കുടുംബപ്രേക്ഷകര്‍ക്കും മനസ്സിലാകുക. ഇപ്പോളിതാ ഉമാ നായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
മഴയും കൃഷ്ണനും പിന്നെ ഞാനും എന്ന ക്യാപ്ഷനോടെയാണ് തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഉമാ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വിഷു ദിനത്തില്‍ ആശംസകളുമായി ചിത്രം പങ്കുവച്ചത് പെട്ടന്നുതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
കൃഷ്ണവിഗ്രഹവും കയ്യിലേന്തി വള്ളത്തിലിരിക്കുന്ന തരത്തിലാണ് ഫോട്ടോഷൂട്ടുള്ളത്. ഓറഞ്ച് ബ്ലൗസിനൊപ്പം ചുവന്ന ദാവണിയുടുത്ത്, മുടിയില്‍ ജമന്തി പൂക്കള്‍ ചൂടി, അരപ്പട്ടയടക്കമുള്ള പഴയമയുടെ ആഭരണങ്ങളിഞ്ഞ് രാധയായൊരുങ്ങിയാണ് ചിത്രത്തില്‍ ഉമാ നായരുള്ളത്. മനോഹരങ്ങളായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പകര്‍ത്തുന്നതിലൂടെ സോഷ്യല്‍മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ച ക്യാമറാമന്‍ ഗിരീഷ് അമ്പാടിയാണ് ചിത്രങ്ങള്‍ ഫ്രേമിലാക്കിയിരിക്കുന്നത്.
Photos
സേവ് ദി ഡേറ്റ് ഷൂട്ട് എന്ന് തെറ്റിദ്ധരിച്ചു കപ്പിൾ ഫോട്ടോഷൂട്ടിനെതിരെ വിമർശനം, വൈറലായി ഫോട്ടോസ്

ഫോട്ടോഷൂട്ടുകൾ ഗ്ലാമറസാവുമ്പോൾ ട്രോളുകളും വിമർശനങ്ങളൂം ഒക്കെ വരാറുണ്ട്.വെഡിങ് ഷൂട്ടിൽ തന്നെ സേവ് ദി ഡേറ്റ്, പ്രീ വെഡിങ് ഫോട്ടോഷൂട്ട്, പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് അങ്ങനെ തുടങ്ങി ഫോട്ടോഗ്രാഫറുമാരുടെ കഴിവ് തെളിയിക്കുന്ന, ചിലപ്പോൾ സിനിമയെ വെല്ലുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ മലയാളികൾക്ക് ഇന്ന് ഓൺലൈനിൽ കാണാറുണ്ട്.
ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒരു വെഡിങ് ഷൂട്ടാണെന്ന് തെറ്റിദ്ധരിച്ച് ചില ഓൺലൈൻ പേജുകളിൽ വൈറലായ ഒരു ഫോട്ടോഷൂട്ടുണ്ട്. യഥാർത്ഥത്തിൽ വാലെന്റൈൻസ് ഡേ സ്പെഷ്യൽ ഒരു കപ്പിൾ മോഡൽ ഷൂട്ടായിരുന്നു. കപ്പിൾസായി രണ്ട് മോഡലുകളാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
പേളി എന്ന മോഡലും രാജ് ശിവം നാഗരാജ് എന്ന മോഡലുമാണ് ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. സെലിബ്രിറ്റി ഫാഷൻ, മോഡൽ ഷൂട്ടുകൾ ചെയ്യാറുള്ള രഞ്ജിത് നായർ കോവിലകമാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.
Photos
ആരാധകരുടെ മനംകവരുന്ന ലുക്കിൽ വീണ്ടും ഭാവന

മലയാളികളുടെ സ്വന്തം നടിയാണ് ഭാവന. സിനിമകളിലും സോഷ്യൽ മീഡിയയിലും ഭാവന വളരെ സജീവമാണ്. തൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കമൻ്റുകളുമായി എത്തുന്ന എല്ലാ ആരാധകർക്കും ഭാവന റിപ്ലേ കമൻ്റുകളും നൽകുന്നുണ്ട്. അങ്ങനെ ഭാവന ആരാധകരുടെ മനം നിറയ്ക്കുകയാണ് ഇപ്പോൾ.
വിവാഹശേഷം മലയാള സിനിമയിൽ സജീവം അല്ലെങ്കിലും, താരം നല്ലൊരു തിരിച്ചുവരവ് നടത്തും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.കന്നഡ നിർമ്മാതാവ് നവീനുമായുള്ള വിവാഹശേഷം ഭാവന കന്നഡ സിനിമാലോകത്ത് സജീവമാണ്.
Celebrity
ഉത്തര ഉണ്ണിയുടെ വിവാഹത്തിന് സംയുക്തയും ബിജുമേനോനും, സംയുക്ത അതിസുന്ദരിയെന്ന് ആരാധകർ

നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നടി ഊർമിള ഉണ്ണിയുടെ മകലാണ് ഉത്തര ഉണ്ണി. വിവാഹവേദിയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടൻ ബിജുമേനോനും സംയുക്ത വർമ്മയും. സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് ഊർമിള ഉണ്ണി.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞദിവസമാണ് ഉത്തര ഉണ്ണി വിവാഹിതയായത്. ചടങ്ങിൽ സംയുക്ത വര്‍മ്മയാണ് തിളങ്ങി നിന്നത്. സംയുക്തയുടെ പുതിയ ലുക്കിനെക്കുറിച്ചാണ് ഇപ്പോൾ ചർച്ച.
രണ്ടുമൂക്കിലും മുക്കുത്തിയണിഞ്ഞു, കണ്ണിൽ കണ്മഷിയെഴുതി സിംപിൾ ലുക്കിൽ എത്തിയ സംയുക്തയുടെ കഴുത്തിൽ അണിഞ്ഞ ചോക്കറിനെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. അതേസമയം ബിജു മേനോൻ മുണ്ടും കുർ ത്തിയും അണിഞ്ഞാണ് ചടങ്ങിൽ തിളങ്ങിയത്.
അഭിനയത്തിൽ സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയ നടിയാണ് സംയുക്ത വര്‍മ്മ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന സംയുക്ത, കുടുംബ കാര്യങ്ങൾക്കൊപ്പം തന്റെ ഇഷ്ട മേഖലയിലും ചുവടുറപ്പിച്ചു കഴിഞ്ഞു. ഒരു യോഗാഭ്യാസി കൂടിയാണ് ഇപ്പോൾ സംയുക്ത. സോഷ്യൽമീഡിയയിലും സജീവമായ സംയുക്ത യോഗയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവക്കുമ്പോൾ നിറഞ്ഞസ്വീകരണമാണ് ലഭിക്കുന്നത്.
-
Photos9 months ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News9 months ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News9 months ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News9 months ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News9 months ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Photos9 months ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Film News9 months ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!
-
Film News9 months ago
സിനിമയില്‍ ഒന്നിച്ചില്ല.. അവര്‍ ജീവിതത്തില്‍ ഒന്നിക്കുന്നു..? തൃഷയും ചിമ്പുവും വിവാഹിതരാകുന്നു ?